Home » ഇൻ ഫോക്കസ് » സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് തടയണം; രാഷ്​ട്രപതിക്ക്​ മുൻ ​സൈനിക മേധാവികളുടെ നിവേദനം

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് തടയണം; രാഷ്​ട്രപതിക്ക്​ മുൻ ​സൈനിക മേധാവികളുടെ നിവേദനം

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് കത്തയച്ചു. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രീയനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കത്തയച്ചിരിക്കുന്നത്.

ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സൈനികരെ ‘മോദിജിയുടെ സേന’ എന്ന് പരാമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം എടുത്തു പറഞ്ഞാണ് കത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്. അടിയന്തരമായി ഇടപെടണമെന്നും സേനകളെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയക്കാർ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് കത്തിൽ പറയുന്നത്.

‘അത്യന്തം അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ ചില കാര്യങ്ങളുടെ ഇന്ത്യൻ സേനകളുടെ പരമോന്നത അധികാരിയായ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്ത്.” എന്ന് പറയുന്ന ഈ കത്തിൽ, ചില രാഷ്ട്രീയനേതാക്കൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ രാഷ്ട്രീയപ്രസംഗങ്ങളിൽ സ്വന്തം നേട്ടമായി എടുത്തു കാണിക്കുന്നു. ഇത് തീർത്തും അനുവദിക്കാനാകാത്തതാണ്. ചില നേതാക്കൾ എല്ലാ പരിധിയും വിട്ട് ‘മോദിജി കി സേന’ എന്ന് വരെ പരാമർശിക്കുന്നു. രാഷ്ട്രീയപ്രചാരണങ്ങളിൽ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്‍റെ പേരും പരാമർശിക്കുന്നു. വർത്തമാന്‍റെ ഫോട്ടോയും സൈനികരുടെ യൂണിഫോമും കാണിക്കുന്നു. ഇത് തടയപ്പെടേണ്ടതാണെന്ന് കത്തിൽ പറയുന്നു.

Leave a Reply