Home » ഇൻ ഫോക്കസ് » മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം: ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം: ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുസ്‌ലിം പള്ളികളില്‍ ആരാധനയ്ക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. പൂന സ്വദേശികളായ ദമ്പതികള്‍ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രവേശന വിലക്ക് ഭരണഘടനയുടെ 14, 15, 21, 25, 29 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.

Leave a Reply