Home » ഇൻ ഫോക്കസ് » റിമി ടോമി വിവാഹമോചിതയായി

റിമി ടോമി വിവാഹമോചിതയായി

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചിതയായി. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

റിമി ടോമിയുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ് റോയ്സ് രംഗത്ത വന്നിരുന്നു റിമിയ്ക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് ഡിവോഴ്സ് നടന്നതെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ റോയ്സ് പറഞ്ഞു.ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്‌നം പൂര്‍ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്ന് റോയ്‌സ് പറയുന്നു.

Leave a Reply