Home » നമ്മുടെ കോഴിക്കോട് » കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരായ വധഭീഷണിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണി മുഴക്കിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 30നാണ് എന്‍ഡിഎ മന്ത്രിസഭയില്‍ പാര്‍ലിമെന്ററി-വിദേശകാര്യ സഹമന്ത്രിയായി രാജ്യസഭ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.;

Leave a Reply