Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു.
രാവിലെ ഒമ്പത് മണിയോടെയാണ് ചെറുവാടി പഴംപറമ്പിലെ ചെങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്. കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലപ്പുറം ഓമാനൂർ സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപ്പറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. തൊഴിലാളികല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

Leave a Reply