Home » ന്യൂസ് & വ്യൂസ് » ഇന്ന് സംസ്ഥാനത്ത് കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് സംസ്ഥാനത്ത് കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പോലീസ് ലാത്തി വീശിയതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് തടയാൻ പോലീസ് ലാത്തിച്ചാര്‍ജ് ഉപയോഗിച്ചതോടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഖാദര്‍ കമ്മീഷൻ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ എംജി റോഡ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.

കല്ലെറിഞ്ഞ പ്രവ‍ര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു പുറമെ പോലീസിനും അക്രമത്തിൽ പരിക്കേറ്റു. ഒരു മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

Leave a Reply