Home » ന്യൂസ് & വ്യൂസ് » ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി മികച്ച പുരുഷ താരം

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി മികച്ച പുരുഷ താരം

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് ഏറ്റവും മികച്ച പുരുഷ താരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. എമർജിംഗ് പ്ലെയർ ആയി മലയാളി താരം സഹൽ അബ്ദുൾ സമദിനെ തെരഞ്ഞെടുത്തു.

ഡാംഗ്മി ഗ്രേസ് ആണ് മികച്ച വനിതാ യുവതാരം. മികച്ച റഫറി ആയി ആര്‍ വെങ്കിടേഷിനേയും അസിസ്റ്റന്റ് റഫറി ആയി ജോസഫ് ടോണിയേയും തിരഞ്ഞെടുത്തു.

കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഛേത്രിയെ അവാർഡിന് അർഹനാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് സഹലിനെ തെരഞ്ഞെടുക്കാൻ കാരണം.

Leave a Reply