കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീര്‍ഘദൂര ബസ് തൊണ്ടയാട് ജംഗ്ഷനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.കൂടരഞ്ഞി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണിത്. പരിക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
