Home » ന്യൂസ് & വ്യൂസ് » കര്‍ണാടക; ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടക; ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കും എന്ന് പൂര്‍ണ്ണ വിശ്വാസം ഉള്ളതായി മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജിവെച്ച് പുറത്തുപോയ 11 കോണ്‍ഗ്രസ് എംഎല്‍മാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.7 എംഎല്‍എമാരെയാണ് ആകെ സ്പീക്കര്‍ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ 224 അംഗങ്ങളുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങി. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാരിന് വേണ്ടത്. നിലവില്‍ ഇവര്‍ക്ക് 105 പേരുടെ പിന്തുണയുണ്ട്. ഒരു സ്വതന്ത്രന്‍ കൂടി ഇവരെ പിന്തുണയ്ക്കും.

Leave a Reply