Home » ഇൻ ഫോക്കസ് » ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ജേക്കബ്ബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു ഉത്തരവ്.

ജേക്കബ്ബ് തോമസിനെ അടിയന്തരമായി തിരിച്ചെടുത്ത് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനാണ്കൊച്ചിയിലെ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ഇത്രയും നാള്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ന്യായീകരണമൊന്നും ഇല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞെന്ന് അഭിഭാഷന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Leave a Reply