Home » ഇൻ ഫോക്കസ് » ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതായും വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. മെഡിക്കല്‍ കോളെജ് സെല്ലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ച ശ്രീറാം വെങ്കിട്ടരാമന് മള്‍ട്ടി സ്‌പെഷ്യല്‍ ഐസിയുവിലാണ് ചികിത്സ നല്‍കിയിരിക്കുന്നത്

സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായി 48 മണിക്കൂര്‍ പൂര്‍ത്തിയായാല്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ചട്ടം പാലിച്ചാണ് ശ്രീറാമിനെതിരെയുള്ള നടപടി. ഡിജിപിയുടേയും ആഭ്യന്തരസെക്രട്ടറിയുടേയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തത്.

Leave a Reply