Home » ഇൻ ഫോക്കസ് » ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഐഎന്‍എസ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റ അറസ്റ്റ് ഒഴിവാക്കാന്‍ പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോള്‍ ചിദബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ ഇന്ന് പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന്‌ അറസ്റ്റ് ചെയ്യാനാകും.

മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.സി.ബി.ഐ കസ്റ്റഡി ഇന്ന് തീരും.

തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്‍ഫോഴ്‌മെന്റിന് കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാല്‍ ചിദംബരത്തിനെതിരായ കുറ്റങ്ങള്‍ മുദ്രവച്ച കവറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിവസങ്ങള്‍ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്

Leave a Reply