Home » ഇൻ ഫോക്കസ് » നടൻ മധു മരിച്ചെന്ന് വ്യാജപ്രചാരണം; നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

നടൻ മധു മരിച്ചെന്ന് വ്യാജപ്രചാരണം; നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുതിർന്ന ചലച്ചിത്രതാരം മധു മരിച്ചെന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിർദ്ദേശം നൽകി. മധുവിന്റെ വ്യാജ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകൾ ഉമ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് ആവശ്യപ്പെട്ടത്.

Leave a Reply