Home » മതം/പാരമ്പര്യം » അയോദ്ധ്യ വിധി: പള്ളി പണിയാൻ ഭൂമി ഏറ്റെടുക്കുമോ? വഖഫ് ബോർഡ് തീരുമാനം നവംബർ 26ന്

അയോദ്ധ്യ വിധി: പള്ളി പണിയാൻ ഭൂമി ഏറ്റെടുക്കുമോ? വഖഫ് ബോർഡ് തീരുമാനം നവംബർ 26ന്

സുപ്രീംകോടതി അയോധ്യാവിധിയിൽ നിർദേശിച്ച ഭൂമി ഏറ്റെടുക്കണോ എന്ന കാര്യം സുന്നി വഖഫ് ബോർഡ് നവംബർ 26നു തീരുമാനിച്ചേക്കും.

പള്ളിപണിയാൻ അഞ്ചേക്കർ ഭൂമി നൽകാനാണ് സുപ്രീംകോടതി വിധിന്യായത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. നവംബർ 26നാണ് വഖഫ് ബോർഡിന്റെ അടുത്ത യോഗം.

ഭൂമി സ്വീകരിക്കുന്ന കാര്യത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നിട്ടുള്ളതെന്നു ഉത്തർപ്രദേശ് സുന്നി വഖഫ്‌ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു. ബോർഡിന്റെ ജനറൽബോഡി യോഗമാണ് തീരുമാനമെടുക്കുക. നവംബർ 13നാണ് യോഗം ചേരേണ്ടിയിരുന്നത്. ആ യോഗം 26ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് – ഫാറൂഖി പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോകുന്നില്ലെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply