Home » നമ്മുടെ കോഴിക്കോട് » മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 2001ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ,ടൂറിസം മന്ത്രിയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് എം.എല്‍.എയായത്.

1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply