Home » ന്യൂസ് & വ്യൂസ് » ഡൽഹി വർഗീയ കലാപത്തിൽ മരണം 18 ആയി; 180 ലേറെ പേർക്ക്‌ പരിക്ക്‌‌‌‌

ഡൽഹി വർഗീയ കലാപത്തിൽ മരണം 18 ആയി; 180 ലേറെ പേർക്ക്‌ പരിക്ക്‌‌‌‌

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം പതിനെട്ടായി ഉയർന്നു. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply