Home » ഇൻ ഫോക്കസ് » അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ച ദിവസത്തിന് ശേഷം നടത്തിയ ഫോൺ വിളികളാണ് അന്വേഷിക്കുന്നത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സഹായം തേടും.

വഴുതക്കാട് സ്വദേശി പി ആർ വേണുഗോപാലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ 2017 ജനുവരി 21നാണ് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം 2020 ഫെബ്രുവരി 14ന് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈ രണ്ട് ദിവസങ്ങൾക്ക് ശേഷം വി എസ് ശിവകുമാറിന്റെയും പ്രതിചേർത്ത മറ്റു മൂന്നു പേരുടേയും ഫോൺ വിളിയെക്കുറിച്ച് അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനിച്ചത്. പ്രതികൾക്ക് ശിവകുമാറുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗാമായാണിത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സേവനം തേടാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply