Home » നമ്മുടെ മലപ്പുറം » വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി

വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി

വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ജീവൻ പൊലിയുന്നത്‌ തടയാട സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന്‌ ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാൻ പുതിയ സംരക്ഷണ ഉപകരണമാണ്‌ നടപ്പാക്കുന്നത്‌. സ്‌മാർട്‌സ്‌ എംസിസിബി (മോൾഡഡ്‌ കേസ്‌ സർക്യൂട്ട്‌) ബ്രേക്കർവഴിയാണ്‌ ഷോക്കിൽനിന്ന്‌ സംരക്ഷണം ഒരുക്കുന്നത്‌.

ട്രാൻസ്‌ഫോർമറിലാണ്‌ സ്‌മാർട്‌സ്‌ എംസിസിബി ഘടിപ്പിക്കുക. കമ്പി പൊട്ടിവീഴുന്നതടക്കമുള്ള സന്ദർഭങ്ങളിൽ ഇത്‌ സ്വയം പ്രവർത്തിക്കുകയും ലൈൻ ഓഫാകുകയും ചെയ്യും. കമ്പിയിലൂടെയുള്ള അമിത വൈദ്യുതിപ്രവാഹം, ചോർച്ച, തടസ്സം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും തടയും. തകരാറുണ്ടായാൽ ഇത്‌ സ്വയം ഓഫാകുകയും പ്രശ്നം പരിഹരിക്കുന്നതോടെ ഓണാകുകയും ചെയ്യും.

Leave a Reply