Home » ഇൻ ഫോക്കസ് » കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് അദ്ദേഹം ഹാജരാകണം.

കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി.

Leave a Reply