Home » ന്യൂസ് & വ്യൂസ് » അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ അനുമതി

അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ അനുമതി

എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിബി എസ് ഇയുടെ തുടർ പരീക്ഷകളെഴുതാൻ അനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. കുട്ടികൾ ഏത് സ്കൂളിൽ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. ആറ് സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 350 കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികൾ പരീക്ഷയെഴുതട്ടെ എന്ന് പറഞ്ഞ ഹൈക്കോടതി സ്കൂളിന്റെ അംഗീകാരം സംബന്ധിച്ച കാര്യങ്ങളിൽ തുടർ വാദം കേൾക്കും. അതിനാൽ തന്നെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കപ്പെടുകയാണെങ്കിൽ അത് കുട്ടികളുടെ പരീക്ഷാ ഫലത്തെയും ബാധിച്ചേക്കും.

കേസിൽ ഇന്നലെ വാദം കേട്ട കോടതി, സിബിഎസ്ഇ അംഗീകാരമില്ലാത്ത എത്ര സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു.അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ പരീക്ഷ എഴുതിയെങ്കിൽ അരൂജ സ്കൂളിലെ 28 കുട്ടികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Leave a Reply