Home » ഇൻ ഫോക്കസ് » മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് വെല്ലുവിളി, പ്രതിരോധ നടപടിയുമായി സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് വെല്ലുവിളി, പ്രതിരോധ നടപടിയുമായി സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി

രോഗവുമായി എത്തിയവരില്‍ നിന്നും കൊറോണ (കൊവിഡ് 19) വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരുന്നതാണ് സംസ്ഥാനത്തിന്‍റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദേശത്ത് നിന്നും എത്തുന്നവര്‍ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘വാര്‍ത്തയ്ക്കപ്പുറം’ എന്ന പരിപാടിയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

‘നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.

ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം’. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply