Home » ആരോഗ്യം » കൊറോണ വൈറസ്; ബാറുകൾ പൂട്ടില്ല, അണുവിമുക്തമാക്കാൻ നിർദേശം

കൊറോണ വൈറസ്; ബാറുകൾ പൂട്ടില്ല, അണുവിമുക്തമാക്കാൻ നിർദേശം

കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സമൂഹജീവിതം പൂർണമായും ഇല്ലാതാക്കേണ്ടതില്ലെന്നും അതിൻ്റെ ആവശ്യമില്ലെന്നുമാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമാണ് പുതിയ ക്രമീകരണങ്ങൾ.

Leave a Reply