Home » ഇൻ ഫോക്കസ് » ചിഹ്നത്തിൽ മാത്രം കാര്യമുണ്ടോ? ജോസ് കെ മാണി വിഭാഗം സി പി എം ന് ബാധ്യതയാകുമോ?

ചിഹ്നത്തിൽ മാത്രം കാര്യമുണ്ടോ? ജോസ് കെ മാണി വിഭാഗം സി പി എം ന് ബാധ്യതയാകുമോ?

കോട്ടയം: ജയിച്ചു കഴിഞ്ഞാൽ വിമർശനങ്ങൾ ഉണ്ടാവില്ല, തോറ്റാൽ കൂടെ നിന്നവർ പോലും വിമർശിക്കും കൂടാതെ തോൽവിയുടെ കാരണങ്ങൾ എന്നും വേട്ടയാടും ജീവിതത്തിലും ,രാഷ്ട്രീയത്തിലുമൊക്കെ ഇതാണ് പ്രമാണം .

പറഞ്ഞു വരുന്നത് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ( എം) എൽ ഡി എഫ് ധാരണയെക്കുറിച്ചാണ്. ജോസും ,എൽ ഡി ഫും ഒന്നായി പ്രവർത്തിക്കുമെന്ന് ഉറപ്പായി. യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള അവസരം കൈവിടരുതെന്ന സി പി എം അഭ്യർത്ഥനയും ,തങ്ങളുടെ സ്ഥാനം ദുർബലമാകില്ല എന്ന ബോധ്യവും വന്നതോടെ സി പി ഐ യും ജോസ് പക്ഷത്തിന് സ്വാഗതമേകി. എന്തായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് എൽ ഡി എഫിനൊപ്പമുണ്ടാവും.നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ഘടകകക്ഷിയുമാവും.

ചിഹ്നം കിട്ടിയതോടെ ജോസ് പക്ഷത്തിന് കരുത്ത് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കേരള കോൺഗ്രസ് എം ൻ്റെ അണികളിലും, അനുഭാവികളിലും എത്ര പേർ ജോസിനൊപ്പമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.ജനപിന്തുണ തങ്ങൾക്കാണെന്ന് ജോസഫും അവകാശപ്പെടുന്നുണ്ട്. എന്നാൽ താരതമ്യേന തങ്ങൾ ദുർബലരായ മധ്യകേരളത്തിൽ ജോസുമായുള്ള സഖ്യം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് സി പി എം വിലയിരുത്തുന്നത്. എന്നാൽ ജോസിനെ കൂട്ടുമ്പോൾ ഇടതുപക്ഷമുന്നയിച്ച ബാർ കോഴ വിവാദം അവർക്കെതിരെ തിരിച്ചു വിടാമെന്നും അത് നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുമെന്നും യു.ഡി എഫും പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പുകൾ ജയിച്ചാൽ സി പി എം ന് ജോസ് പക്ഷം ഒരു ദീർഘകാല രാഷ്ട്രീയ പങ്കാളിയാവും. തോൽവിയാണങ്കിൽ നിലപാടുകൾ പണയം വച്ചുണ്ടാക്കിയ അധാർമ്മിക സഖ്യമാണ് പരാജയങ്ങൾക്ക് കാരണമെന്ന വിമർശനങ്ങൾ കൂടെ നിന്നവരിൽ നിന്ന് പോലും സി പി എം നേതൃത്യം കേൾക്കേണ്ടി വരും

Leave a Reply