Home » നമ്മുടെ കോഴിക്കോട് » പ്രണയിച്ച് മിശ്രവിവാഹിതയായ വിദ്യാര്‍ത്ഥിനിയ്ക്ക് എംഇഎസ് കോളേജില്‍ വിലക്ക്

പ്രണയിച്ച് മിശ്രവിവാഹിതയായ വിദ്യാര്‍ത്ഥിനിയ്ക്ക് എംഇഎസ് കോളേജില്‍ വിലക്ക്

രക്ഷിതാക്കളുടെ അനുവാദമില്ലാതെ പ്രണയിച്ച് മിശ്രവവിവാഹിതരായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോഴിക്കോട് എം.ഇ.എസ് കോളേജില്‍ വിലക്ക്. നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നീരജയോടാണ് വിവാഹിതയായതോടെ കോളേജില്‍ വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഇന്നലെ രാവിലെ നീരജയും ഭര്‍ത്താവ് മുഹമ്മദ് റമീസും അവധിയറിയിക്കാന്‍ കോളേജിലെത്തിയപ്പോഴായിരുന്നു വൈസ് പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്ന് വൈസ് പ്രിന്‍സിപ്പല്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിപ്പാള്‍ ബി സീതാലക്ഷ്മിയെ നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു കുട്ടിയെ പ്രിന്‍സിപ്പളിന് കാണേണ്ടെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ അറിയിച്ചതെന്ന് മുഹമ്മദ് റമീസും നീരജയും പറയുന്നു.
കുട്ടിയെ കോളേജില്‍ കയറ്റുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണമെന്നും  എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ പോലും കോളേജ് പ്രിന്‍സിപ്പളായ തയ്യാറായില്ലെന്നും ഇരുവരും പറയുന്നു.
‘മാതാപിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം ചെയ്തയാളെ കോളേജില്‍ കയറ്റില്ലെന്നും. വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇവിടെ തന്നെ പഠിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും. പക്ഷെ പുറത്താക്കാനുള്ള കാരണം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങിനെയൊരു പോളിസി ഇവിടെയില്ലെന്നായിരുന്നു മറുപടിയെന്ന് റമീസ് പറയുന്നു. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കൈപറ്റാനാണ് പറഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്. പ്രിന്‍സിപ്പള്‍ ഇല്ലാതിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പളെ കണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് നീരജയെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തത്.

Leave a Reply