Home » ഇൻ ഫോക്കസ് » പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

ൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് മുസ്ലിംലീഗ് നേതാവ് അയച്ചതെന്ന് പേരിൽ വോയ്‌സ് ക്ലിപ്പ് വൈറലാവുന്നു. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽനിന്നെന്ന പേരിലാണ് വോയ്‌സ് ക്ലിപ്പ് ജില്ലയൊട്ടാകെയും പുറത്തേക്കും പറന്നു നടക്കുന്നത്. ഒരു കാലത്ത് വളരെ സാധാരണമായിരുന്നതും, സമീപകാലത്ത് പരസ്യമായി ഇല്ലാതിരുന്നതുമായ ആവശ്യമാണ് ക്ലിപ്പിൽ ലീഗ് നേതാവ് തുറന്നുതന്നെ ഉന്നയിക്കുന്നത് – പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗിനായിരുന്നെങ്കിൽ തരക്കേടില്ല!

ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം:

‘ഞാനൊരു കാര്യം ചോദിക്കട്ടെ, ഇബ്രാഹിമേ. എന്ത് പണ്യാ ജ്ജ് ചെയ്തക്കണ്? അനക്ക് തോന്ന്ണ്ടോ ഇതൊരു നല്ല കാര്യാണ്ന്ന്? അവനോന്റെ പെണ്ണ്ങ്ങളെ ഇങ്ങനെ പബ്ലിക്ക്ൽ വിടലാ? യ്യൊന്നാലോയ്ച്ചോക്യ. നമ്മളൊക്കെ മരിച്ച് പോണ്ടതല്ലേ? എന്ത് പൊന്നുറുപ്പ്യ കിട്ട്യാലും പെണ്ണുങ്ങളെ മത്സരിപ്പിക്കാൻ പാട്‌ണ്ടോ ഇബ്രാഹിനെ? അയിനൊക്കെ ഇവ്ടെ പറ്റ്യേ ആൾക്കാരില്ല്യേ?

‘ജ്ജ് ദയവ് ചെയ്ത്ട്ട് ആ പരിപാടീന്ന് പെണ്ണുങ്ങളോട് പിന്തിരിയാൻ പറഞ്ഞാളാ.
പടച്ചോനെ പേടി ണ്ടെങ്കില്, മരിച്ച് പോണംന്ന്ള്ള വിചാരം അനക്ക്ണ്ടെങ്കില് അയിന്നൊക്കെ പിന്തിരിയ്. അന്നൊട് ചോയ്ച്ച്ട്ടാ പെണ്ണ്ങ്ങള് അവടെ പേര് കൊട്ത്തത്?

‘ലീഗിന് നിക്കാണെങ്കി തരക്കടില്യ. ഇത് അതൂം അല്ലല്ലോ. മാർക്സിസ്റ്റ് പാർട്ടിയല്ലേ നിർത്ത്ണത്? അതോണ്ട്, ന്റെ മോനേ, പടച്ചോനെ പേടിക്ക്ണ്ടെങ്കില്, ന്നെ യ്യ് പേടിക്കണ്ട, ങ്ങട്ട് പിന്തിരിപ്പിച്ചാളാ. ഇത് പാലോടത്തും ക്ലാസ്സിന് പോവലും അയിനൊക്കെ നടക്കണ്ടീരും.

പെണ്ണുങ്ങള് ഇങ്ങനെ ആണുങ്ങളൊപ്പം ഇങ്ങനെ നടന്നാ എന്താ അയിന്റെ സ്ഥിതി? അതോണ്ട് ദയവ് ചെയ്ത്ട്ട് അയിന്ന് പിന്തിരിപ്പിക്ക്.’

http://www.facebook.com/fansKTJ/videos/377750996705573

Leave a Reply