Home » അടുക്കള » സീഫുഡ് കിച്ചണൊരുക്കി പൂക്കോട് തടാകം

സീഫുഡ് കിച്ചണൊരുക്കി പൂക്കോട് തടാകം

വയനാട് പൂക്കോട്‌ താടകത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് സ്വാദിഷ്ഠമായ മത്സ്യ വിഭവങ്ങളുടെ രൂചിക്കൂട്ടുകളാണ്. മയാളികളുടെ എക്കാലത്തെയു ഇഷ്ടവിഭവമായ കപ്പയും മീനും ഉള്‍പ്പെടെ ഒട്ടനവധി നാടന്‍ വിഭവങ്ങളും, വ്യത്യസ്ത  മൽസ്യവിഭവങ്ങളുമൊരുക്കി ഫിഷറീസ് വകുപ്പാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രാദേശിക ഭക്ഷണ സംസ്കാരം സഞ്ചാരികളിലെത്തിക്കാനായി തടാകക്കരയിലാണ് സീ ഫുഡ് കിച്ചണ്‍ ആരംഭിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ ഏജന്‍സിയായ സാഫിന്‍റെ ആഭിമുഖ്യത്തിലുള്ള തീരമൈത്രി പദ്ദതിയില്‍ ഉള്‍പ്പെടുത്തിയാണ് സീഫുഡ് കിച്ചണിന്‍റെ പ്രവര്‍ത്തനം.

വൈത്തിരി പഞ്ചായത്തിലെ ഏക പട്ടിക വര്‍ഗ്ഗ  കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. എറണാകുളത്തുനിന്ന് മത്സ്യവിഭവ പാചകത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

തീരമൈത്രി പദ്ധതിയില്‍ കേരളത്തിലാദ്യമായാണ് ഉള്‍നാടന്‍ മത്സ്യമേഖലയില്‍ സീഫുഡ് കിച്ചണ്‍ തുടങ്ങുന്നത്. അടുത്ത ഘട്ടത്തില്‍ വയനാട്ടിലെ ഡാമുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും പിടിക്കുന്ന മീനുകളും ഇവിടെ പാകം ചെയ്ത് വില്‍ക്കും. മത്സ്യ കര്‍ഷര്‍ മുഖേനയും സഹകരണ സംഘങ്ങള്‍ വഴിയും നിര്‍മ്മിക്കുന്ന മൂല്യവര്‍ധിത മത്സ്യോല്‍പ്പന്നങ്ങള്‍ സഞ്ചാരികള്‍ക്ക് മടങ്ങിപ്പോകും വഴി സീ ഫുഡ് കിച്ചണില്‍ നിന്ന് വാങ്ങാം.

Leave a Reply