വൈറ്റമിന്‍ എ, ബി, സി, ഇ, കെ തുടങ്ങി ഒട്ടനവധി ആരോഗ്യഗുണങ്ങളോടു കൂടിയതാണ് വെണ്ടക്ക. വൈറ്റമിനു കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിലടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും വെണ്ടക്ക ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
ശരീരത്തിലെ ഫ്ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ ധാരാളമായി ഉണ്ട്. ഹൃദയപേശികള്‍ക്കു രക്തം നല്കുന്ന ധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും.
വെണ്ടക്ക രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്സലേറ്റുകള്‍ കിഡ്നി സ്റ്റോണിന് കാരണമാകുന്നതായും വിദഗ്ദര്‍ പറയുന്നു. ഫ്രൈ ചെയ്ത വെണ്ടയ്ക്കയില്‍ ധാരാളം കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്.