Home » യുവ » കോളേജില്‍ വിലക്ക്; വിദ്യഭ്യാസത്തിനായി പോരാടുമെന്ന് നീരജ

കോളേജില്‍ വിലക്ക്; വിദ്യഭ്യാസത്തിനായി പോരാടുമെന്ന് നീരജ

മിശ്ര വിവാഹം ചെയ്തതിന് കോളേജില്‍ നിന്ന് വിലക്കിയത് അനീതിയാണെന്നും വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്നും നീരജ പറഞ്ഞു. മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ കോളേജാണ് വിദ്യാര്‍ത്ഥിനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ് കഴിഞ്ഞ ദിവസം ഇനി മുതല്‍ കോളജില്‍ വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്.

 

രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താല് കോളജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പല്‍ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

 

പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങാന്‍ വൈസ്പ്രിന്‍സിപ്പാല്‍ നിര്‍ദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നല്കിയിട്ടുണ്ട്.

Leave a Reply