Home » നമ്മുടെ കോഴിക്കോട് » വഴി തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കു മുമ്പില്‍ ആത്മഹത്യാ ഭീഷണിയുമായി വയോധികന്‍

വഴി തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കു മുമ്പില്‍ ആത്മഹത്യാ ഭീഷണിയുമായി വയോധികന്‍

വീട്ടിലേക്ക് വാഹനം കയറ്റുന്നതിനുള്ള വഴി തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നടപടിയില്‍ മനം നൊന്ത് വയോധികന്‍ സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതായി ആരോപണം. കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ച ചേവായൂര്‍ കുന്നിക്കോട് ഹൗസില്‍ കെ എന്‍ ദിവാകരനാണ് (70) തെങ്ങോളം ഉയരമുള്ള മരത്തില്‍ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്സ് എത്തി അനുനയിപ്പിച്ച് ഇറക്കിയ ശേഷം ദിവാകരനെ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അരിങ്ങാടന്‍ പള്ളിയില്‍ ജലസേചന വകുപ്പിന്‍റെ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന ദിവാകരന്‍റെ 18 സെന്‍റ് സ്ഥലത്തേക്ക്  കടക്കുന്നിടത്തേക്കായി കോണ്‍ഗ്രസ്സ് ഓഫീസുണ്ട്. അവിടെ സ്ലാബിട്ട് തന്‍റെ സ്ഥലത്തേക്ക് വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തങ്ങളുടെ വഴിയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ അവകാശപ്പെടുകയും എന്നാല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് കൈയേറിയ സ്ഥലത്താണെന്നുമാണ് ദിവാകരന്‍റെ വാദം. ഓഫീസ് ഒഴിപ്പിക്കാനായി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദിവാകരന്‍ പറഞ്ഞു.  ഓഫീസ് പ്രവര്‍ത്തിക്കാനുള്ള സ്ഥലം സൗജന്യമായി വിട്ടുകൊടുക്കണമെന്നാണ്  കോണ്‍ഗ്രസ്സുകാര്‍ ആവശ്യപ്പെട്ടതെന്ന് ദിവാകരന്‍റെ മരുമകന്‍ പി രജിദാസന്‍ പറഞ്ഞു.

Leave a Reply