പ്രായഭേദമന്യേ എല്ലാവര്ക്കും തലയിലെ താരന് ഒരു വലിയ പ്രശ്നമാണ്. യുവത്വം മുതല്‍ മധ്യവയസ്സു വരെയും ഇതുകണ്ടുവരുന്നു. ചിലപ്പോള്‍ കുട്ടികളിലും താരന്റെ പ്രശ്നം ഉണ്ടാവാറുണ്ട്. ഫംഗസാണ് താരന് പ്രധാന കാരണമായി പറയുന്നത്. ശിരോചര്‍മ്മത്തില്‍ വെളുത്ത പൊടിപോലെയാണ് താരന് കണ്ടുവരുന്നത്. മുടിയുടെ വളര്‍ച്ചയെയും, ബലത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഒപ്പം തലചൊറിച്ചിലും മറ്റു ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നു.
പ്രധാന കാരണങ്ങള്‍
ശിരോചര്‍മ്മത്തിലെ അധിക എണ്ണമയം, വീര്യം കൂടിയ സോപ്പ്, ഷാംപൂ എന്നിവയുടെ അമിത ഉപയോഗം, ചില മരുന്നുകളുടെ പാര്‍ശ്വഫലം, വിറ്റാമിന്റെ കുറവ് ഇവയെല്ലാം താരന് വരാന്‍ പ്രധാന കാരണങ്ങളാണ്.
പരിഹാരങ്ങള്‍
തലേദിവസം വെള്ളത്തിലിട്ടു വെച്ച ഉലുവ പിറ്റേദിവസം അരച്ച് കൊഴമ്പുരൂപത്തില് ആക്കിയത് അരമണിക്കൂര്‍ തലയില്‍ പിടിപ്പിച്ച് വെക്കുക. ശേഷം ഷാംപു ഉപയോഗിച്ച് കഴുകികളയുക.
ചെറുനാരങ്ങനീര് തലയില്‍ തേക്കുന്നതും, ചെറുനാരങ്ങനീര് എണ്ണ ചൂടാക്കി അതില്‍ കലര്‍ത്തി തേക്കുന്നതും നല്ലതാണ്.
ആഴ്ചയില്‍ രണ്ടുതവണ നല്ല പുളിയുള്ള തൈര് തലയില്‍ തേച്ച് പിടിപ്പിച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
ഹെന്ന ഉപയോഗിക്കുന്നതു നല്ലതാണ്.