നാഷണല്‍ എംപ്ലായ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിയുക്തി 2016 മെഗാ ഫെസ്റ്റ് മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജിടെക് എഡ്യുക്കേഷന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മെഹ്റൂഫ് മണലോടി തുടങ്ങി ഐടി, സാങ്കേതിക, വിപണന മേഖലകളിലേയും ഓട്ടോമൊബൈല്‍, ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലേയും നിരവധി പ്രമുഖര്‍ പങ്കെടുത്തു.
