Home » ഇൻ ഫോക്കസ് » കാഴ്ചയുടെ വിരുന്നൊരുക്കി ജാനകിക്കാട്

കാഴ്ചയുടെ വിരുന്നൊരുക്കി ജാനകിക്കാട്

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രക‍ൃതിരമണീയത വിളിച്ചുപറയുന്ന കാടാണ് ജാനകിക്കാട്. കുറ്റ്യാടിയിലെ ‍ജാനകിക്കാട് കേരള വനം വകുപ്പിന്‍റെയും ജാനകിക്കാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.

നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്‍റെ പെങ്ങളുടെതായിരുന്നു മുന്‍പ് ഈ സ്ഥലം,  പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ സുന്ദരമായ കാടിനു നല്‍കി. ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കാട്ടില്‍ ചവറമുഴിപ്പുഴയും, ക്ഷേത്രവും അരുവിയും അങ്ങനെ ആരെയും ആകര്‍ഷിപ്പിക്കുന്ന ഒട്ടനവധി കാഴ്ചകളാണ് ഇവിടെയുള്ളത്.കാഴ്ചകളേറെ കാണാനുള്ള ജാനകിക്കാട് തികച്ചും കാടിന്‍റെ വേറിട്ടൊരനുഭവമായിരിക്കും ജാനകിക്കാട് സമ്മാനിക്കുക. കോഴിക്കോടു നിന്നും 60 കിലോ മീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും യാത്രാ സൗകര്യങ്ങളേറെയാണ് ഇങ്ങോട്ടേക്കുള്ളത്.

Leave a Reply