കോഴികോടിന്റെ കാതുകള്‍ക്ക് അധികം പരിചയമില്ലാത്ത ഒരു സംഗീത കച്ചേരിയായിരുന്നു ഇന്നലെ ടൗണ്‍ഹാളില്‍ അരങ്ങേറിയത്. നഗരത്തിലെ സംഗീത പ്രേമികളുടെ കാതുകളെയും കുളിരണിയിച്ചുകൊണ്ടാണ് ഉഷ വിജയകുമാര്‍ ഗോട്ടുവാദ്യ സംഗീത കച്ചേരി അവതരിപ്പിച്ചത്. ഹംസധ്വനി രാഗത്തില്‍ പാഹി ശ്രീപദേ എന്നു വായിച്ചാണ് കച്ചേരി ആരംഭിച്ചത്. എന്‍. ഹരി മൃദംഗവും ടി.എച്ച് ലളിത വയലിനും കോവൈ സുരേഷ് ഘടവുമായി പക്കമേളമൊരുക്കി. കച്ചേരിയ്ക്ക് മുമ്പായി ഉഷാ വിജയകുമാറിനെ ആദരിക്കല്‍ ചടങ്ങും അരങ്ങേറി.
