കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് കോളേജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. ചിറ്റിലപ്പള്ളി സ്വദേശിനി അനുഷയാണ് മരിച്ചത്. ഒന്നാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയാണ്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നു ദുരന്തമുണ്ടായത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ തണല്‍ മരം കാറ്റത്ത് കടപുഴകി വീഴുകയായിരുന്നു.
