Home » നമ്മുടെ കോഴിക്കോട് » നാഗ്ജിയാവേശം കഴിഞ്ഞു, നഗരത്തില്‍ ഇനി ഫിയാസ്റ്റോ ബാസ്കറ്റ്ബോള്‍

നാഗ്ജിയാവേശം കഴിഞ്ഞു, നഗരത്തില്‍ ഇനി ഫിയാസ്റ്റോ ബാസ്കറ്റ്ബോള്‍

നാഗ്ജിക്ക് തിരശ്ശീല വീഴുന്നതോടെ കോഴിക്കോട് മറ്റൊരു കളി ആവേശത്തിനുകൂടി നഗരം സാക്ഷ്യം വഹിക്കുന്നു. പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം കുറിക്കും.

ഇന്നു മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക. ലീഗ്-കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ നാലു ദിവസം ലീഗ് റൗണ്ടും തുടര്‍ന്ന് രണ്ടു ദിവസം സെമിഫൈനലുകളും അവസാന ദിവസം ഫൈനലുമാണ്. ലീഗ് റൗണ്ടില്‍ ദിവസേന മൂന്നു മത്സരങ്ങളായിരിക്കും ഉണ്ടാവുക.

ഏഴ് ഇന്ത്യന്‍ താരങ്ങളടങ്ങിയ ഐ ഒ ബി ചെന്നൈ, ഡല്‍ഹി ആര്‍മി സിഗ്നല്‍സ്, കൊച്ചി കസ്റ്റംസ്, ബെംഗളൂരു വിജയാ ബാങ്ക്, തിരുവനന്തപുരം കെ എസ് ഇ ബി, കോഴിക്കോട് ഫിയാസ്റ്റോ എന്നിവരാണ് പുരുഷ വിഭാഗം ‍ടീമുകള്‍.

ദേശീയ താരങ്ങളടങ്ങിയ സതേണ്‍ റെയില്‍വേ, കൊല്‍ക്കത്ത ഈസ്റ്റേണ്‍ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, കെ എസ് ഇ ബി, കേരള പോലീസ്, പ്രോവി‍ഡന്‍സ് കോളേജ് എന്നിവരാണ് വനിതാവിഭാഗം ടീമുകള്‍.

Leave a Reply