ഭാവങ്ങളും താളങ്ങളും സമ്മേളിച്ചപ്പോള്‍ ഇന്നലെ കെപി കേശവമേനോന് ഹാളിലെ വേദിയില്‍ അരങ്ങേറിയത് വെറും നൃത്ത പരിപാടി മാത്രമായിരുന്നില്ല. ഭാരതത്തിന്റെ നൃത്തപാരമ്പര്യം ലോകത്തിനു മുന്നിലേക്കെത്തിച്ച അനശ്വര കലാകാരിയ്ക്കുള്ള ഗുരുദക്ഷിണയായിരുന്നു. മൃണാളിനിയുടെ ശിഷ്യനും പ്രശസ്ത നര്‍ത്തകനുമായ കോട്ടക്കല്‍ ശശിധരനാണ് കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ പ്രിയ കലാകാരിയ്ക്ക് നൃത്താര്‍ച്ചന നടത്തിയത്. ദാരിദ്രം വിതച്ച കുട്ടിക്കാലത്ത് കൈപിടിച്ച് ഉയര്‍ത്തിയ ഗുരുവിനുള്ള ാദരമായിട്ടായിരുന്നു ശശിധരന്റെ നൃത്തം. മഞ്ചേരി ‘കല’യുടെ നേതൃത്വത്തിലാണ് 97ാം വയസ്സില്‍ അന്തരിച്ച മൃണാളിനി സാരാഭായിക്കായി ആദ്യമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ആലങ്കോട് ലീലാകൃഷ്ണന് പരിപാടിയില്‍ അനുസ്മരണ പ്രഭാഷണവും നടത്തി.
