രസതന്ത്രത്തില്‍ പുതിയ സാധ്യതകള്‍ അണിയിച്ചൊരുക്കി ഫാറൂഖ് കോളേജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ
ദ്വിദിന നാഷണല്‍ സെമിനാര്‍ ആരംഭിച്ചു. സിഡബ്യുആര്‍ഡിഎം ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.ബി നരസിംഹ പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെമ് ഫിയസ്റ്റ പതിപ്പ് പ്രകാശനം ചെയ്തു.
സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച കെമ്എക്സ്പോ ശ്രദ്ധ നേടി. ആയുധങ്ങളുടെ പ്രദര്‍ശം ഫിലിം ഷോ തുടങ്ങി അറുപതു സ്ററാളുകളാണ് പ്രദര്‍ശനത്തിനുള്ളത്.
ഡോ. ജോഷി ജോസഫ്, ഡോ. കെ. ജോബി തോമസ്, പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ, കുഞ്ഞലവി, ഡോ. ഷാലിന ബീഗം, അബ്ദുള്‍ റഷീദ്, പി. റഫീക്ക്, കെ. അബ്ദുള്‍ റഹീം എന്നിവര്‍ പങ്കെടുത്തു.