Home » നമ്മുടെ കോഴിക്കോട് » കംപാഷനേറ്റഡ് കോഴിക്കോടിന് ഐക്യദാര്‍ഢ്യവുമായി മിനി മാരത്തണ്‍

കംപാഷനേറ്റഡ് കോഴിക്കോടിന് ഐക്യദാര്‍ഢ്യവുമായി മിനി മാരത്തണ്‍

ഫെബ്രുവരി 28 ഞായറാഴ്ച രാവിലെ ആറ് മണിക്ക് കോഴിക്കോട് നഗരം ഒരു കൂട്ടയോട്ടത്തിന് ഒരുങ്ങുകയാണ്. കംപാഷനേറ്റ് കോഴിക്കോട് എന്ന ജില്ലാ ഭരണകൂടത്തിന്റെ വിഷയം ആസ്പദമാക്കി ഐഐഎം കോഴിക്കോട് നടത്തുന്ന ഏഴാമത് മിനി മാരത്തോണില്‍ നഗരം ഒന്നാകെ ചുവടുവയ്ക്കും. പദ്ധതിയുടെ ജനപ്രീതി വളര്‍ത്തുന്നതിനും, ജനങ്ങളില്‍ ഇതിനെ പറ്റിയുള്ള അവബോധം വളര്‍ത്തുന്നതിനുമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്ലാഷ്മോബും, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് റാലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply