കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മോടികൂട്ടാനായി രാമനാട്ടുകര ജംഗ്ഷന് വികസനത്തിനൊരുങ്ങുന്നു. കാലിക്കറ്റ് വികസന അതോറിറ്റി 10 കോടിയുടെ വികസന പദ്ധതകിളാണ് രാമനാട്ടുകരക്കായി ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാമനാട്ടുകര ജംഗ്ഷന്റെയും കിന്‍ഫ്ര പാര്‍ക്കുവരെയുള്ള റോഡിന്റെ നവീകരണമാണ് നടപ്പാക്കുന്നത്. ബൈപാസ് ജംഗ്ഷന് മുതല്‍ കിന്‍ഫ്ര പാര്‍ക്കു വരെ റോഡുകള്‍ നാലുവരിയാക്കും. പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഇന്റര്‍ലോക്ക് തറയോടുകള്‍ ഉപയോഗിച്ചു മനോഹരമാക്കാനും പദ്ധതിയുണ്ട്.
കാല്‍നട യാത്രക്കാര്‍ക്കായി സുരക്ഷിത നടപ്പാതയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓവുചാലും നിര്‍മ്മിക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ രാമനാട്ടുകരയുടെ വികസനത്തിനായി 1.8 കോടി രൂപയാണുള്ളത്. പുതിയ പദ്ധതി വിഹിതത്തില്‍ നാലു കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, ലിങ്ക് റോഡുകളുടെ വികസനം, പാലം നാലു വരിയാക്കല്‍, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, പച്ചക്കറി-മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വികസനത്തിനായി നടപ്പാക്കും.
ഒന്നാംഘട്ട പ്രവൃത്തികളുടെ കോണ്‍ട്രാക്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിനായുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.