Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ നേട്ടമില്ല; പ്രതീക്ഷകളോടെ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ നേട്ടമില്ല; പ്രതീക്ഷകളോടെ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പന്ത്രാണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറില്‍ കരട് പദ്ധതി നിര്‍ദ്ദേശം അവതരിപ്പിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ പദ്ധതിയായ (2016-17) വാര്‍ഷിക പദ്ധതി ഭരണ സമിതിയുടെ പ്രഥമ വാര്‍ഷിക പദ്ധതി കൂടിയാണ്. വിവിധ കാരണങ്ങളാല്‍ ലക്ഷ്യമിട്ടതുപോലെ ജില്ലാ പഞ്ചായത്തിന് 2015-16 പദ്ധതി വര്‍ഷത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015-16 വര്‍ഷത്തില്‍ ഉല്‍പാദന മേഖലയില്‍ 25 ശതമാനം തുകയും സേവന മേഖലയില്‍ 40 ശതമാനം തുകയും പശ്ചാത്തല മേഖലയ്ക്ക് 35 ശതമാനം തുകയുമാണ് നീക്കിവച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള വിവിധ കാരണങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച, ജൈവപച്ചക്കറി വ്യാപനം എന്നിവ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേട്ടമായി ചൂണ്ടികാണിക്കുന്നു. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് പുതിയ ഭരണ സമിതി തുടക്കം കുറിച്ചു.

ജില്ലയിലെ നാല് ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളെ മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുന്ന നടപടി നടന്നുവരികയാണ്. ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രി വടകര, ജില്ലാ ആയുര്‍വേദ ആശുപത്രി കോഴിക്കോട്, ജില്ലാ ഹോമിയോ ആശുപത്രി കോഴിക്കോട് എന്നിവയിലൂടെ ആരോഗ്യ രംഗത്ത് നൂതനമായ പദ്ധതികളും നടക്കുന്നതായി ജില്ലാ പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷാവസാനത്തോടെ പദ്ധതി പ്രവര്‍ത്തനത്തില്‍ ഗണ്യമായ ഉള്‍പ്പടെ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

Leave a Reply