കൊച്ചിയില്‍ നിന്നു നാലരമണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെക്കെത്തുന്നു അതിവേഗക്കപ്പല് സര്‍വ്വീസ് ഈ മാസം അവസാനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങലുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാസൗകര്യത്തിനൊപ്പം വിനോദവും ലക്ഷ്യമിട്ടാണ് ഹഡ്രോഫോയില് ഷിപ് സര്‍വ്വീസ് തുടങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊപ്പല്ലര്‍ ഒഴികെ ബാക്കിഭാഗങ്ങളെല്ലാം വെള്ളത്തിന്റെ ഉപരിതലത്തില്‍ മാത്രം സ്പര്‍ഷിച്ച് മുന്നോട്ടു നീങ്ങുന്ന കപ്പലാണ് ഇത്. 30 നോട്സിനു മുകളില്‍( മണിക്കൂറില്‍ ഏകദേശം 55 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കുന്ന കപ്പലിന്റെ പ്രൊപ്പല്ലര്‍ വെള്ളത്തില്‍ മുങ്ങിയിരിക്കും. ടൂറിസം വകുപ്പിന്റെ സഹായത്തോടെ തുറമുഖ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയിടേതായിരിക്കും കപ്പല്‍. ഓരോ ആളിനും ഓരോ കിലോമീറ്റര്‍ യാത്രയ്ക്കും ഒരു രൂപ വീതം കമ്പനിയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും. 130 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. രണ്ടു കപ്പലുകളാണ് എത്തിക്കുന്നത്. ബേപ്പൂരില്‍ നിന്നായിരിക്കും കൊച്ചിയിലേക്ക് സര്‍വ്വീസ് നടത്തുക.
ജലമാര്‍ഗമുള്ള ചരക്കു നീക്കം പ്രോത്സാഹിപ്പിക്കാനായി ജലമാര്‍ഗം കൊണ്ടുപോകുന്ന ഓരോ ടണ്‍ ചരക്കിനും ഓരോ കിലോമീറ്ററിനും ഒരു രൂപ സബ്സിഡി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.