Home » വാർത്തകൾ » പ്രഷർ കുറക്കാൻ മുരിങ്ങയിലയും കറിവേപ്പിലയും

പ്രഷർ കുറക്കാൻ മുരിങ്ങയിലയും കറിവേപ്പിലയും

 

രക്താതിസമ്മർദ്ദം ഒരു രോഗമല്ല, രോഗത്തിലേക്കു നയിക്കുന്ന ശരീരത്തിന്റെ ഒരു അവസ്ഥയാണ്. പ്രഷർ കൂടുതൽ ഉള്ളവർക്ക് ഫലപ്രദമായ ഒറ്റമൂലികളും മരുന്നുകളുമുണ്ട്.

മുരിങ്ങയില, ജീരകം, കറിവേപ്പില, വെളുത്തുള്ളി എന്നിവ ബി.പി കുറയ്ക്കുന്നതിനു സഹായകരമാണ്. മുരിങ്ങയില തോരനുണ്ടാക്കിക്കഴിക്കാം. മുരിങ്ങയിലനീര് ഒരു ടീസ്പൂൺ വീതം അൽപം തേൻ ചേർത്തു മൂന്നുനേരം കഴിക്കാം.

ഇറച്ചി, മുട്ട, മീൻ എന്നിവയോടു കൂടി പാൽ, നെയ്യ് എന്നിവ കഴിക്കുന്നത് ബി.പിക്കിടയാക്കും. ശുദ്ധസസ്യഭുക്കുകൾക്ക് നെയ്യും പാലും കഴിക്കാം. ശുദ്ധമാംസഭുക്കുകൾ നെയ്യ്, പാൽ, വെണ്ണ മുതലായവ ഒഴിവാക്കണം.

രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് താഴെപ്പറയുന്ന സിദ്ധവൈദ്യമരുന്നുകൾ ഫലപ്രദമാണ്:

കാന്താരിമുളക്, ചെമ്മീൻപുളി (കോവൽപ്പുളി), വെളുത്തുള്ളി ഇവ ചേർത്തരച്ചു തേറ്റാമ്പരലളവു വീതം ദിവസേന രണ്ടു നേരവും.

ഉപരിമരുന്നായി ആര്യവേപ്പിൻപൂവ് 100 ഗ്രാം, കിഴുകാനെല്ലി 50 ഗ്രാം, തൃകടു (ചുക്ക്, കുരുമുളക്, തിപ്പലി) പന്ത്രണ്ടരഗ്രാം വീതം, തൃഫല, ഏലക്ക, ഗ്രാമ്പൂ എന്നിവ പന്ത്രണ്ടര ഗ്രാം വീതം, തൂതുവേള 50 ഗ്രാം. ഇവ ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീരൊഴിച്ച് അരച്ചു രണ്ടുഗ്രാം വീതമുള്ള ഗുളികകളാക്കി നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്ന് ദിവസേന ഒരു ഗുളിക വീതം ആഹാരത്തിനു മുമ്പു കഴിക്കാം. അമിതവണ്ണം മാറും.

 

Leave a Reply