നാദാപുരം കല്ലാച്ചിയില്‍ സി.പി.എം.പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെരുവന്‍പറമ്പില്‍ തെക്കേതാന മഠത്തില്‍ കണ്ണന്റെ വീടിനു നേരെയും ഇയ്യങ്കോട് സ്വദേശി ഷജിലിന്റെ വീടിനു നേരെയുമാണ് ആക്രമണമുണ്ടായത്. നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് പൊട്ടിയ ബോംബുകളുടെ അവശിഷ്ട്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
