Home » കളിക്കളം » കൊയപ്പ ഫുട്‌ബോള്‍ കലാശപ്പോരാട്ടം ഇന്ന്

കൊയപ്പ ഫുട്‌ബോള്‍ കലാശപ്പോരാട്ടം ഇന്ന്

കോഴിക്കോടിന്റെ ഫുട്‌ബോള്‍ ആവേശം മുഴുവന്‍ സെവന്‍സില്‍ ആവാഹിച്ച കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫിഫ മഞ്ചേരി അല്‍മിന്‍ഹാന്‍ വളാഞ്ചേരിയുമായി ഫൈനലില്‍ മാറ്റുരയ്ക്കും. ഇതോടെ ഒരുമാസം നീണ്ടു നിന്ന ഫുട്‌ബോള്‍ മാമാങ്കം പരിസമാപ്തിയിലെത്തും.

ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 34-മത് കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെവന്‍സ് ഫുട്‌ബോളിലെ കരുത്തരായ ഫിറ്റ്‌വെല്‍ കോഴിക്കോട്, സബാന്‍ കോട്ടക്കല്‍, കെആര്‍എസ് കോഴിക്കോട്, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, എഫ്‌സി കൊണ്ടോട്ടി, ജിംഖാന തൃശൂര്‍, ശാസ്താ മെഡിക്കല്‍സ് തൃശൂര്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, മെഡിഗാര്‍ഡ് അരീക്കോട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം തുടങ്ങി 24 ടീമുകളാണ് മാറ്റുരച്ചത്.

ആഫ്രിക്കന്‍ താരങ്ങളടക്കം നിരവധി വിദേശ-ദേശീയ-സംസ്ഥാന താരങ്ങളും വിവിധ ക്ലബുകള്‍ക്കായി കളത്തിലിറങ്ങി. മുഴുവന്‍ കാണികളെയും ഉള്‍ക്കൊള്ളാനാകും വിധം വിപുലമായ ഗാലറി സംവിധാനം ഒരുക്കിയ കൊയപ്പ ടൂര്‍ണമെന്റ് സംഘാടനംകൊണ്ട് മികവ് പുലര്‍ത്തി. ടൂര്‍ണമെന്റിലെ ലാഭവിഹിതത്തില്‍ നിന്ന് ആറു ലക്ഷം രൂപയാണ് ജീവകാരുണ്യ, വിദ്യാഭ്യാസ. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘാടകര്‍ നല്‍കിയത്.

Leave a Reply