Home » നമ്മുടെ കോഴിക്കോട് » സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

അപകടം കണ്ടാല്‍ പ്രതികരിക്കാത്ത യുവാക്കള്‍ സംസ്‌കാരം തകരു ന്നുണ്ടോ എന്ന് നോക്കി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു. ഒളിഞ്ഞു നോട്ടവും സദാചാര പോലീസ് ചമയുന്നവര്‍ക്കും മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് . സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഫെയ്സ്ബുക്കിലൂടെ  പ്രതികരിച്ചു.

ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കളക്ടര്‍ കുറിച്ചു.

കളക്ടറുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങൾക്ക്‌ പരിധിയില്ല.‌ ഇത്തരം സാദ്ധ്യതകളിലേക്ക്‌ ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക്‌ കോഴിക്കോട്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. നമുക്കിത്‌ തുടരാം. ഇത്‌ എല്ലാവരോടുമായിട്ട്‌.

രണ്ടാമത്തേത്‌ ഒരു മുന്നറിയിപ്പാണു.വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്‌. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട്‌ കണ്ടാൽ പ്രതികരിക്കാത്ത, അയൽപക്കത്ത്‌ കള്ളൻ കയറിയാൽ പ്രതികരിക്കാത്ത, റോഡരികിൽ അപകടം കണ്ടാൽ ഇടപെടാത്ത ഒരു പറ്റം യുവാക്കൾ, സംസ്കാരം തകരുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണ ഒഴിച്ച്‌ ജാഗരൂകരായി പ്രതികരിക്കാൻ തക്കം നോക്കിയിരിക്കുന്നു! ഒളിഞ്ഞ്‌ നോട്ടവും നാട്ടിൽ സദാചാര ‘പോലീസ്‌’ ചമയലും നന്നല്ല. അതു വേണ്ട. കർശ്ശന നടപടിയുണ്ടാവും

Leave a Reply