Home » നമ്മുടെ കോഴിക്കോട് » മുക്കത്ത് വീണ്ടും കഞ്ചാവ് വേട്ട ,15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

മുക്കത്ത് വീണ്ടും കഞ്ചാവ് വേട്ട ,15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

മുക്കത്ത് വൻ കഞ്ചാവ് വേട്ട .ഇന്ന്  പുലർച്ചെയാണ് അഗസ്ത്യൻ മുഴിയിൽ വെച്ച് 15 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ സ്വദേശി ജോബി, ചുങ്കത്തറ സ്വദേശി മുഹാജിർ , ബാലുശ്ശേരി സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. പുലർച്ചെ 3.15 ഓടെയാണ് വാഹന പരിശോധനക്കിടെ ഇവരെ പിടികൂടിയത്. വൻ കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് സൂചന.

കഴിഞ്ഞ മാസം മുക്കത്തുവെച്ച് 3 കിലോ കഞ്ചാവും കൊടുവള്ളിയിൽ വെച്ച് ചന്ദന മുട്ടികളും പിടികൂടിയിരുന്നു. ഈ സംഘവുമായി ബന്ധമുള്ളവർ തന്നെയാണ് പിടിയിലായതെന്നാണ് വിവരം. മലയോര മേഖലയിൽ വിദ്യാർത്ഥികളെയടക്കം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമായ സാഹചര്യത്തിൽ ഡി വൈ എസ് പി മാരായ ജെയ്സൻ കെ അബ്രഹാം, ഗ്രീകുമാർ കൊടുവള്ളി സിഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്.

Leave a Reply