അന്തരിച്ച നടന് കലാഭവന്മണിക്ക് റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 5.30ന് ഹോട്ടല്‍ കിങ് ഫോര്‍ട്ടിലാണ് പരിപാടി നടക്കുന്നത്. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി ചെയര്മാന് പി വി ഗംഗാധരന്, ജനറല്‍ കണ്‍വീനര്‍ മെഹ്റൂഫ് മണലോടി, കോഡിനേറ്റര്‍ അഡ്വ.എം രാജന് എന്നിവര്‍ പങ്കെടുക്കും. കലാ സാംസ്കാരിക രംഗത്തെ അനവധിപേര്‍ പങ്കെടുക്കും.
