യൂറോപ്യന്മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കോഴിക്കോടിന് ചരിത്രമില്ല. വ്യാപാര വ്യവസായ സാംസ്കാരിക മേഖലയില്‍ യൂറോപിന് കോഴിക്കോടുമായി അറുത്തുമാറ്റാനാവാത്ത ബന്ധം തന്നെയാണ്. അപ്പോള്‍ പിന്നെ കേരളക്കരയുടെ ഡാവിഞ്ചിയോ പിക്കാസോയോ ജനിക്കേണ്ടത് കോഴിക്കോടിന്റെ മണ്ണിലല്ലാതെ മറ്റെവിടെയുമല്ല.
മൊണാലിസയും യൂറോപ്യന്‍ നഗരങ്ങളും, കെട്ടിടങ്ങളും, രാജാക്കന്മാരും സംഗീതവേദികളും മൂഷിക സംഘത്തെ ആകര്‍ഷിക്കുന്ന പൈഡ് പെപ്പെരുമടക്കം യൂറോപ്യന്‍ ചിത്രകലാ പാരമ്പര്യത്തെ വരയിലും ചായത്തിലും സുന്ദരമാക്കി അവതരിപ്പിക്കുകയാണ് കൊയിലാണ്ടിക്ക് അടുത്ത് പാലകുളം സ്വദേശി ഫെറിന്‍ അസ്ലാം.
വിഖ്യാത ചിത്രങ്ങളായ ലാസ്റ്റ് സപ്പറും സൂര്യനസ്തമിക്കുന്ന സാമ്രാജ്യത്തിന്റെ കോളനികളില്‍ യുദ്ധ വീര്യന്റെ ചരിത്രമെഴുതിയ റോബര്‍ട്ട് ക്ലൈവും ഫിഡില്‍ വായിക്കുന്ന പാശ്ച്യാത്ത സുന്ദരിയും എല്ലാം ഫെരിന്റെ വരകളിലൂടെ പുനര്‍ജനിക്കുന്നു. മൂന്നാം വയസ്സില്‍ ചിത്രകലയില്‍ ഹരിശ്രീകുറിച്ച ഫെരിന്‍ രണ്ടു വര്‍ഷത്തിനിടെ വരച്ച 24 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ‘പോയകാല ഓര്‍മ്മകള്‍’ എന്നപേരില്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ആദ്യ ചിത്രപ്രദര്‍ശനവും നടത്തി.
ചാര്‍ട്ട് പേപ്പറില്‍ ഓയില്‍ പെയിന്റും മെഴുകും കൊണ്ടാണ് ഫെറിന്‍ വരയ്ക്കുന്നത്. ഓസ്ട്രേലിയയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയ അസ്ലമിന്റെയും സഹിരയുടെയും മൂത്ത മകനാണ് ഫെരിന്‍. പഠനത്തോടൊപ്പം എഴുത്തും ചിത്രം വരയും ഒരുപോലെ കൊണ്ടു പോകാനാണ് മൂടാടി മലബാര്‍ പബ്ലിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി കൂടിയായ ഫെറിന്റെ ആഗ്രഹം.