Home » നമ്മുടെ കോഴിക്കോട് » കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മാര്‍ച്ച് 28 മുതല്‍; ലോഗോ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മാര്‍ച്ച് 28 മുതല്‍; ലോഗോ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കും. ആദ്യ രണ്ട് ദിവസം ഓഫ് സ്റ്റേജ് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാല് വേദികളിലായി കലാമത്സരങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോട് വയനാട് മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ച് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച് സോണല്‍ മത്സരങ്ങളില്‍ നിന്നായി ഒന്നും രണ്ടും സ്ഥാനം ലഭിച്ച മത്സര ഇനങ്ങളാണ് ഇന്റര്‍സോണ്‍ വേദിയില്‍ മാറ്റുരയ്ക്കുക. ഈ മാസം 28 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇന്റര്‍സോണ്‍ മത്സരത്തിനുള്ള ലോഗോയും ക്ഷണിച്ചു. ലോഗോ ഈ മാസം 21ന് മുമ്പ് [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

Leave a Reply