Home » നമ്മുടെ കോഴിക്കോട് » ബസുകളുടെ മത്സരയോട്ടം: കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ മൃതദേഹവുമായി റോഡ് ഉപരോധം

ബസുകളുടെ മത്സരയോട്ടം: കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ മൃതദേഹവുമായി റോഡ് ഉപരോധം

 

ചൊവ്വാഴ്ച വൈകിട്ട് സ്വകാര്യ ബസിന്റെ മത്സരയോട്ടത്തില്‍ കൊല്ലപ്പെട്ട അലോഷ്യസിന്റെ കൊലപാതകികള്‍ക്കെതിരെ ശരിയായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം അലോഷ്യസിന്റെ ബൈക്കിന് നേരെ ബസ് ഓടിച്ച് കയറ്റി കൊലചെയ്ത ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അലോഷ്യസിന്റെ മൃതദേഹം വഹിച്ച് ആംബുലന്‍സുമായി ജനങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് റോഡ് ഉപരോധിച്ചത്. എ.പ്രദീപ് കുമാര്‍ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. എംഎല്‍എയുടെ നേതൃത്വത്തില്‍ കമ്മീഷണറുമായി സംസാരിച്ച് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം പിന്‍വലിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ അത്താണിക്കലില്‍ വച്ച് അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിര്‍ത്തി ആളെ ഇറക്കിയപ്പോള്‍ അലോഷ്യസിന്റെ ബൈക്ക് ബസിന് പിന്നില്‍ ഉരസി. ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബസ് ചുങ്കത്തെത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞു. ഇതോടെ ബൈക്ക് ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുത്താണ് അപകടം. ദേഹത്തുകൂടെ ചക്രം കയറിയിറങ്ങിയതിനെ തുടര്‍ന്ന് അലോഷ്യസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതോടെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

2016-03-16 (2)

2016-03-16

Leave a Reply